Thursday, August 7, 2025
No menu items!
Homeവാർത്തകൾവയനാട്ടിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവനുകൾ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു

വയനാട്ടിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവനുകൾ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു

കോഴിക്കോട്: വയനാട്ടിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവനുകൾ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു. ലയം കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയിലെ അംഗങ്ങളെയാണ് അവാർഡ് നൽകി ആദരിച്ചത്. കോഴിക്കോട് ചെറൂപ്പയിൽ നടന്ന പരിപാടി നടനും മാധ്യമ പ്രവർത്തകനുമായ എം. എ സേവ്യർ ഉദ്ഘാടനം ചെയ്തു.

ഉരുൾ പൊട്ടലിനെ തുടർന്ന് ജീവനുകൾ രക്ഷിച്ചും തുടർ രക്ഷാ പ്രവർത്തങ്ങൾ നടത്തിയും നാളിതുവരെ വളണ്ടിയർമാരായി നിസ്വാർത്ഥ സേവനം ചെയ്ത ജേക്കബ് മേപ്പാടി, കെ. കെ ഗിരീഷ്, പി. എ നാഗരാജ് മേപ്പാടി എന്നിവർക്ക് അവാർഡ് നൽകി. മുൻപ് പുത്തു മല ഉരുൾ പൊട്ടലിൽ കുടുങ്ങി രക്ഷപെട്ട തദ്ദേശവാസിയാണ് ജേക്കബ്. ചടങ്ങിൽ അജിത ആനന്ദ് അധ്യക്ഷയായിരുന്നു. നജീമുദ്ധീൻ ചാലിയം സ്വാഗതം പറഞ്ഞു. ദിനേഷ് വയനാട് നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments