ന്യൂഡൽഹി: ഈ മാസം 12 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുളള ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ,സംസ്ഥാന അവധികൾ,സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ,സർക്കാർ പ്രഖ്യാപനങ്ങൾ, മറ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും.
അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, നെറ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.
ജൂലായ് 3- മേഘാലയിലെ ബാങ്കുകൾക്ക് ബെഹ് ഡീൻഖ്‌ലാം പ്രമാണിച്ച് അവധിയായിരിക്കും
ജൂലായ് 6- എംഎച്ച്ഐപി പ്രമാണിച്ച് ഐസ്‌വാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും
ജൂലായ് 7- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി
ജൂലായ് 8- കാംഗ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 9- ദ്രുക്പ ത്ഷെ സി അനുബന്ധിച്ച് ഗാംഗ്ടോക്കിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 13- രണ്ടാം ശനിയാഴ്ച
ജൂലായ് 14- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയായിരിക്കും.
ജൂലായ് 16- ഹരേല പ്രഭാണിപ് വെറാഡാണിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 17- മുഹ്‌റം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയായിരിക്കും
ജൂലായ് 21- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ജൂലായ്28- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി