മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS മുംബൈ), സെന്റർ ഓഫ് എക്സ്സെല്ലെൻസ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ (CETE) സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഹാക്കത്തോൺ ഇല്ല്യൂമിനേറ്റ് 24 – 25 ൽ മണ്ണഞ്ചേരി ക്രസൻ്റ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി അഭിനവ് ബൈജു ഡിജിറ്റൽ ബാഡ്ജിന് അർഹനായി. കേരളത്തിൽ നിന്നും രണ്ട് സ്കൂളുകൾ മാത്രമാണ് അർഹത നേടിയത്.
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മുൻ അംഗം ടി. ബൈജുവിൻ്റെ മകനാണ് അഭിനവ് ബൈജു.



