മലയിന്‍കീഴ്: കേരളാ വനിതാകമ്മിഷന് മലയിന്‍കീഴ് നിള സാംസ്കാരിക വേദിയുടെ സഹകരണത്തില്‍ വിവാഹപൂര്‍വ്വ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി കേരളാ വനിതാകമ്മിഷന് അധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു. കേരളാ ആരോഗ്യസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍, സൗമ്യ എന്നിവര്‍ ക്ലാസ് നയിച്ചു. നിള സാംസ്കാരിക വേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യഅധ്യക്ഷന് വിളപ്പില്‍ രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, വൈസ് പ്രസിഡന്റ് സുരേഷ്ബാബു, നിള സാംസ്കാരികവേദി സെക്രട്ടറി പ്രിയാശ്യാം, വൈസ് പ്രസിഡന്റ് രാജേന്ദ്രന് ശിവഗംഗ, രഞ്ജിത്ത് രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.



