ചെങ്ങമനാട്: ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി പെരിയാറിനു കുറുകെ നിർമ്മിക്കുന്ന കാലടി പാലത്തിന് 455.40 മീറ്റര്‍ നീളമാണുള്ളത്. പുതിയ പാലത്തിന് 19 സ്പാനുകളുണ്ട്. 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 14 മീറ്റര്‍ ആണ് പാലത്തിന്റെ വീതി. 7 സ്പാനുകളുടെ പണി പൂർത്തിയായി. രണ്ട് സ്പാനുകളുടെ മുകളിൽ ഗാർഡൻ സ്ഥാപിച്ചു തുടങ്ങി. പാലം പണി പൂർത്തി ആകുന്നത്തോടെ മധ്യ കേരളത്തിലെ ഒരു വലിയ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകും.



