Saturday, August 2, 2025
No menu items!
Homeവാർത്തകൾമദ്യനയ അഴിമതി: സിബിഐ അറസ്റ്റിനെതിരെ കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയില്‍

മദ്യനയ അഴിമതി: സിബിഐ അറസ്റ്റിനെതിരെ കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസിലെ സിബിഐ
അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്തി അരവിന്ദ്‌
കേജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചു. 3
ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച
വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്‌രിവാള്‍
ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. കേസില്‍ കേജ്രിവാളിനെ
ചോദ്യം ചെയ്യാന്‍ സിബിഐക്കു വിചാരണക്കോടതി
അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച
അവസാനിച്ചിരുന്നു. എന്നാല്‍ കേസില്‍
കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും
ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു
നീട്ടണമെന്ന്‌ കോടതിയെ അറിയിക്കുകയായിരുന്നു.

തുടർന്നു ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി അനുവദിക്കുകയായിരുന്നു.പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നും കുറ്റാരോപിതനു ജാമ്യാപേക്ഷ നൽകാമെന്നും വിചാരണകോടതി മറുപടി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments