മാറനല്ലൂര്‍: പാര്‍ട്ടിയുടെ കരുതലില്‍ നിര്‍മിച്ച വീട്ടില്‍ സൈമണ്‍ നാടാര്‍ ഇനി അന്തിയുറങ്ങും. കേരളാ കോണ്‍ഗ്രസ് ബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാറനല്ലൂര്‍ ചെന്നിയോട് സ്വദേശിയായ സൈമണ്നാടാര്ക്ക് വീട് പണിത് നല്‍കുന്നത്. വീടിന്റെ താക്കോല്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര് സൈമണ്നാടാര്ക്ക് കൈമാറും.
ചുമരുകള്‍ ഇടിഞ്ഞ് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു സൈമണ്‍ നാടാരുടെ വീട്. തുടര്‍ന്നാണ് പാര്‍ട്ടിപ്രവര്‍ത്തകരും സുമനസ്സുകളും ഇടപെട്ട് സൈമണ്നാടാര്ക്ക് ഒരു വീട് വച്ചുകൊടുക്കാം എന്ന തീരുമാനത്തിലെത്തിയത്. 420 ചതുരശ്രഅടിയില്‍ 3.75 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. താക്കോല്‍ദാന ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ജയചന്ദ്രന്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാര്‍, കെ.ജി.പ്രേംജിത്ത്, കെ.എസ്.ബാലഗോപാല്‍, മഞ്ചുറഹീം, ശരണ്യ.എസ്, ജെ.ഹരീന്ദ്രന്‍നായര്‍, നവോദയകൃഷ്ണന്കുട്ടി, നിര്‍മല ദാസ്, ഉണ്ണിക്കുട്ടന് അമ്പലത്തിന്‍കാല, കാട്ടാക്കട രാജേന്ദ്രന്, എന്‍.സുരേന്ദ്രന്‍നായര്‍, ബി.നിബുദാസ്, വിജയലക്ഷ്മി, പാലപ്പൂര് സുരേഷ് എന്നിവര്‍ പങ്കെടുക്കും.



