ചെറുതോണി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂള്‍ എസ്പിസി പ്രോജ്ര്രകിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയം സന്ദർശനം നടത്തി.
ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ അരവിന്ദ് ബി. ഇടയോടി, തൊടുപുഴ സബ് ജഡ്ജ് ദേവൻ കെ മോഹനൻ എന്നിവർ ക്ലാസുകള്‍ നയിച്ചു. ജീവിത നൈപ്പുണ്യം, മാലിന്യസംസ്‌കരണം, നിയമ സേവനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേഡറ്റ്കള്‍ക്ക് അവബോധം നല്‍കി. ഇതോടൊപ്പമുണ്ടായിരുന്ന സംവാദപരിപാടിയും ഏറെ ശ്രദ്ധേയമായി.കോടതിക്കുള്ളില്‍ പ്രവേശിച്ച് വാദപ്രതിവാദങ്ങള്‍ നേരിട്ട് കാണാനും വക്കീലന്മാരോട് സംശയങ്ങള്‍ ആരായുവാനുമുള്ള അവസരം കേഡററ്റുകള്‍ക്ക് ലഭിച്ചു.തുടർന്ന് പങ്കെടുത്ത മുഴുവൻ കേഡറ്റുകള്‍ക്കും ‘ഐ ആം എ സിവിക് സിറ്റിസണ്‍’ എന്ന് രേഖപ്പെടുത്തിയ ബാഡ്ജ് നല്‍കി. ഹെഡ്മാസ്റ്റർ സജി മാത്യു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഡോക്ടർ റെക്സി ടോം, അദ്ധ്യാപകൻ സെല്‍ജോ ജോസഫ് എന്നിവർ നേതൃത്വം നല്‍കി.



