Tuesday, October 28, 2025
No menu items!
Homeവാർത്തകൾഗവ. ട്രൈബല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ പരിസരത്ത് നിന്ന മരം അനുവാദമില്ലാതെ മുറിച്ച്‌ കടത്തിയതിനെതിരെ നഗരസഭ...

ഗവ. ട്രൈബല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ പരിസരത്ത് നിന്ന മരം അനുവാദമില്ലാതെ മുറിച്ച്‌ കടത്തിയതിനെതിരെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയും സ്‌കൂള്‍ പി.ടി.എയും രംഗത്ത്

ചെറു തോണി: അപകട ഭീഷണിയുയർത്തി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റാൻ നഗരസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരൻ പല മരങ്ങളും പൂർണമായി വെട്ടിമാറ്റിയെന്നാണ് ഉയരുന്ന പരാതി. മരത്തിന്റെ തടി വീണ് സ്‌കൂളിന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നഗരസഭയെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കാതെയാണ് വർഷങ്ങള്‍ പഴക്കമുള്ള മാവ് സഹിതം വെട്ടിമാറ്റിയിരിക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പി.ടി.എയുടെ ആവശ്യം. അനുവാദമില്ലാതെ കടന്നു കയറി മരങ്ങള്‍ മുറിച്ച്‌ മാറ്റിയതിനെതിരെയും മറ്റ് നാശനഷ്ടം വരുത്തിയതിനെതിരെയും സ്‌കൂള്‍ അധികൃതർ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments