Sunday, February 22, 2026
No menu items!
Homeവാർത്തകൾനെയ്യാര്‍ പുലിയാന്‍മലയില്‍ കടുവാചിലന്തി

നെയ്യാര്‍ പുലിയാന്‍മലയില്‍ കടുവാചിലന്തി

നെയ്യാര്‍ഡാം: നെയ്യാര്‍ വനമേഖലയില്‍ നിന്നും കടുവാചിലന്തിയെ കണ്ടെത്തി. വനമേഖലയിലെ പുലിയാന്‍മലയിലാണ് കടുവാചിലന്തിയെ കണ്ടത്. വ്‌ളാവെട്ടി നീതു ഭവനില്‍ കെ.എസ്.പ്രദീപ് കുമാറാണ് ഇത് കടുവാചിലന്തിയാണെന്ന് തിരിച്ചറിഞ്ഞത്.

കേരളത്തിലെ വനമേഖലയില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന ചിലന്തിയാണ് കടുവാചിലന്തി അഥവാ ടൈഗര്‍ സ്‌പൈഡര്‍. കടുവയുടെ ശരീരത്തിലെ പോലെ മഞ്ഞയും കറുപ്പും ഇടകലര്‍ന്നതരത്തിലുള്ളതാണ് ഇവയുടെ ശരീരം. അന്താരാഷ്ട്രവിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള കടുവാചിലന്തിയെ ചില വിദേശരാജ്യങ്ങളില്‍ വീടുകളില്‍ വളര്‍ത്തുന്നുമുണ്ട്. ഇവ കടിച്ചാല്‍ ശരീരം കുമിളകള്‍ വന്ന് പഴുത്തുപൊട്ടുകയും ചിലരില്‍ മരണം വരെ സംഭവിക്കാം. സാധാരണ ചിലന്തികളെപ്പോലെ വലനെയ്യുന്നശീലം ഇവയ്ക്കില്ല. ജീര്‍ണ്ണം സംഭവിച്ച വലിയ മരങ്ങള്‍ക്ക് ഉള്ളിലാണ് ഇവ വസിക്കുന്നത്. ഇഷ്ട ആഹാരം പല്ലിയാണ്. പശ്ചിമഘട്ടമലനിരകളിലാണ് കടുവാചിലന്തിയെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതെന്നും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഇവ പുറത്തിറങ്ങുന്നതെന്നും താന്‍ കണ്ടത് ചെറിയ കടുവാചിലന്തിയെ ആണെന്നും ഇതിന്റെ വലുത് പ്രദേശത്ത് കാണുമെന്നും പ്രദീപ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments