ചെറുതോണി: ഇടുക്കി വാത്തികുടിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റു. ലൈഫ് മിഷൻ ലിസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടറി ജോജോ പി ജിയെ മർദ്ദിച്ചത് കോൺഗ്രസ് നേതാവ് കെ കെ മനോജാണ്. കെ കെ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് വാത്തിക്കുടി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ പ്രതിഷേധിച്ചു.
പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് നേതൃത്വം ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജനകീയ ആക്ഷൻ കൗൺസിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ പ്രഖ്യാപിച്ചത്.