Monday, November 23, 2026
No menu items!
Homeവാർത്തകൾശുചിമുറി സൗകര്യവും,വീല്‍ ചെയര്‍ സംവിധാനവുമായി പുതിയ ദീര്‍ഘദൂര എസി സ്ലീപ്പര്‍ കം സീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍...

ശുചിമുറി സൗകര്യവും,വീല്‍ ചെയര്‍ സംവിധാനവുമായി പുതിയ ദീര്‍ഘദൂര എസി സ്ലീപ്പര്‍ കം സീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ വരുന്നു

തിരുവനന്തപും: കെഎസ്ആര്‍ടിസിയും ന്യൂജെന്‍ ആകുന്നു. ശുചിമുറി സൗകര്യവും വീല്‍ ചെയര്‍ സംവിധാനവുമായി പുതിയ ദീര്‍ഘദൂര എസി സ്ലീപ്പര്‍ കം സീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ വരുന്നു. റിട്ടാര്‍ഡര്‍ സൗകര്യമുള്ള ഡീസല്‍ ബസ്സുകളാണ് വാങ്ങുക. കൂടാതെ പുതിയ നോണ്‍ എസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും വാങ്ങും. ഇതില്‍ പത്തുശതമാനം ബസുകളില്‍ വീല്‍ ചെയറുമായി കയറാന്‍ സാധിക്കുന്ന സൗകര്യമുണ്ടാകും.

ബസിന്റെ മധ്യഭാഗത്തോ, പിന്‍ഭാഗത്തോ ആയിരിക്കും ശുചിമുറി സൗകര്യം ഒരുക്കുക. ഇതിനായുള്ള വാട്ടര്‍ ടാങ്കും വേസ്റ്റ് ടാങ്കും ഷാസിക്ക് അടിയില്‍ ഘടിപ്പിക്കും. ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് സപ്രഷന്‍ സിസ്റ്റം, എമര്‍ജന്‍സി എക്‌സിറ്റ്, സീറ്റ് ബെല്‍റ്റുകള്‍, വായനയ്ക്ക് സഹായിക്കുന്ന ലൈറ്റുകള്‍, ചാര്‍ജിങ് പോയിന്റ് എന്നിവയും ഉണ്ടാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments