Sunday, November 22, 2026
No menu items!
Homeവാർത്തകൾഎഐ സ്വന്തം ഭാഷ വികസിപ്പിക്കുന്നു; ജെഫ്രി ഹിന്റണിന്റെ മുന്നറിയിപ്പ് ,ഭാവിയിൽ മാനവരാശിക്ക് വെല്ലുവിളി ആകുമോ എന്ന്...

എഐ സ്വന്തം ഭാഷ വികസിപ്പിക്കുന്നു; ജെഫ്രി ഹിന്റണിന്റെ മുന്നറിയിപ്പ് ,ഭാവിയിൽ മാനവരാശിക്ക് വെല്ലുവിളി ആകുമോ എന്ന് ആശങ്ക

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ പരസ്പരം ആശയവിനിമയം നടത്താൻ സ്വന്തമായി ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ്. മനുഷ്യർക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത രീതിയിലുള്ള ഭാഷാ സംവിധാനങ്ങളാണ് എഐ ഏജന്റുകൾ രൂപപ്പെടുത്തുന്നതെന്നാണ് കണ്ടെത്തൽ. എഐ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നതാണ് ഈ മുന്നറിയിപ്പ്. ‘എഐയുടെ ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭാവിയിൽ എഐ ഏജന്റുകൾ മനുഷ്യരേക്കാൾ ബുദ്ധിശക്തിയുള്ളവരായി മാറിയേക്കാമെന്നും അവയ്ക്ക് മനുഷ്യർക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത രീതിയിൽ വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്നും ഹിന്റൺ മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് എഐ ഏജന്റുകൾ ഒരേസമയം പ്രവർത്തിച്ച് പരസ്പരം അറിവുകൾ പങ്കുവെക്കുകയും മനുഷ്യരെക്കാൾ വേഗത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ മാനിറ്റോബ സർവകലാശാലയിൽ നടന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യർ ഭാഷ പഠിക്കുന്ന രീതിയിലല്ല എഐ മോഡലുകൾ ഭാഷ കൈകാര്യം ചെയ്യുന്നതെന്ന് ഹിന്റൺ വിശദീകരിച്ചു. വാക്കുകളെ ചെറിയ ഘടകങ്ങളായി വിഭജിച്ചാണ് എഐ മോഡലുകൾ അവയെ മനസ്സിലാക്കുന്നത്. ഓരോ ഘടകത്തിനും പ്രത്യേക അർഥങ്ങളുണ്ടാകും. ഇത്തരം ചെറിയ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് മോഡലുകൾ ഭാഷ കൈകാര്യം ചെയ്യുന്നത്.

എന്നാൽ ഗവേഷകർ നേരിട്ട് പഠിപ്പിക്കാത്ത പുതിയ ഭാഷാ ഘടനകൾ എഐ മോഡലുകൾ സ്വയം സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഹിന്റണിന്റെ ആശങ്ക. ആശയവിനിമയത്തിനായി പുതിയ ഘടകങ്ങൾ കൂട്ടിച്ചേർത്ത് വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുന്നതായും എന്നാൽ അവ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ഗവേഷകർക്ക് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എഐ സംവിധാനങ്ങൾ കൂടുതൽ സങ്കീർണമാകുന്നതോടെ അവയുടെ ആശയവിനിമയം നിരീക്ഷിക്കുന്നതും മനസ്സിലാക്കുന്നതും ഗവേഷകർക്ക് വലിയ വെല്ലുവിളിയായി മാറിയേക്കാം.അറിവ് പങ്കുവെച്ച് അതിവേഗം വളരുന്ന എഐ ഏജന്റുകൾമനുഷ്യരേക്കാൾ എഐക്ക് വലിയൊരു നേട്ടമുള്ളത് അറിവ് പങ്കുവെക്കാനുള്ള കഴിവാണെന്ന് ഹിന്റൺ ചൂണ്ടിക്കാട്ടി. മനുഷ്യർ സ്വന്തം അനുഭവങ്ങളിലൂടെയും പഠനത്തിലൂടെയുമാണ് അറിവ് നേടുന്നത്. എന്നാൽ എഐ ഏജന്റുകൾക്ക് ഒരേസമയം ആയിരക്കണക്കിന് പകർപ്പുകളായി പ്രവർത്തിക്കാനും ഓരോന്നും നേടുന്ന അറിവ് പരസ്പരം കൈമാറാനും കഴിയും.10,000 എഐ ഏജന്റുകൾ ഒരേസമയം പ്രവർത്തിക്കുന്ന സാഹചര്യം അദ്ദേഹം ഉദാഹരണമായി വിശദീകരിച്ചു. ഓരോ ഏജന്റും പ്രത്യേകം വിവരങ്ങൾ പഠിച്ചാലും അവ പരസ്പരം പങ്കുവെക്കുന്നതിലൂടെ വലിയ അളവിലുള്ള വിവരങ്ങൾ വളരെ വേഗത്തിൽ ശേഖരിക്കാനാകും. ഇതിലൂടെ ഒരു മനുഷ്യന് ജീവിതകാലം മുഴുവൻ പഠിച്ചാലും നേടാൻ കഴിയാത്തത്ര വിവരങ്ങൾ എഐ സംവിധാനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments