Friday, November 20, 2026
No menu items!
Homeവാർത്തകൾബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അക്വാന്‍ തീവ്ര ചുഴലിക്കാറ്റ്, ഇന്ന് ഉച്ചയോടെ കര തൊടും; കാറ്റിന്റെ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അക്വാന്‍ തീവ്ര ചുഴലിക്കാറ്റ്, ഇന്ന് ഉച്ചയോടെ കര തൊടും; കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യത

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ സഞ്ചരിച്ച്, നര്‍സാപൂരിനും പുരിക്കുമിടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – യാനം, തെക്കന്‍ ഒഡീഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കും. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്. ആദ്യം ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗതി മാറുകയായിരുന്നു. ബാധിക്കപ്പെടാന്‍ സാധ്യതയുള്ള ജില്ലകളിലായി ഒഡീഷ സര്‍ക്കാര്‍ 9,341 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 2,98,676 ആളുകളെ ഒഴിപ്പിച്ച് 2,523 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പി. പാട്ടീല്‍ പറഞ്ഞു.മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയ ചുഴലിക്കാറ്റായിട്ടായിരിക്കും അക്വന്‍ തീരം കടക്കുകയെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. തെക്കന്‍ ആന്ധ്രാപ്രദേശില്‍ മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലും, ഒഡീഷയില്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഡീഷയിലൂടെ വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കാറ്റിന്റെ ശക്തി ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments