Thursday, November 19, 2026
No menu items!
Homeവാർത്തകൾഅരിയില്‍ ഷുക്കൂർ വധ കേസില്‍ വിധി ഇന്ന്; പി.ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെ 33 പ്രതികൾ

അരിയില്‍ ഷുക്കൂർ വധ കേസില്‍ വിധി ഇന്ന്; പി.ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെ 33 പ്രതികൾ

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ വിധി ഇന്ന്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് നിര്‍ണായക വിധി വരുന്നത്. സിപിഎം നേതാക്കളായ പി.ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെ 33 പ്രതികളാണ് ഈ കേസില്‍ ഉള്ളത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവരില്‍ ചിലര്‍ വിദേശത്താണ്. അതുകൊണ്ടു തന്നെ ജയരാജനും രാജേഷിനുമെതിരെയുള്ള സിബിഐയുടെ ഗൂഢാലോചന വാദങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നത് പ്രധാനമാണ്. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments