കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി ഇറാന് കുവൈത്തിലും ഡ്രോണ്‍ ആക്രമണങ്ങള്‍. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ‘ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഫലമായാണ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്ന്’ ആര്‍മി ജനറല്‍ സ്റ്റാഫ് പറഞ്ഞു, എല്ലാവരും സുരക്ഷാ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണശാലകള്‍, ഷുഐബ പവര്‍ ആന്‍ഡ് ഡീസലൈനേഷന്‍ പ്ലാന്റ് എന്നിവയാണ് ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടന്നത്. ഇന്നലെ ബഹ്റൈനിലേക്കും ഇറാന് ആക്രമണം നടത്തിയിരുന്നു. ഇറാന് ഡ്രോണുകള്‍ ബഹ്റൈന്‍ തടഞ്ഞിരുന്നു. ബഹ്റൈനില്‍ അധികൃതര്‍ സുരക്ഷ മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു
ഇറാനിലെ ഖിഷം ദ്വീപിനെ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും ആക്രമണം നടത്തി. ഖിഷം ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തെയാണ് ലക്ഷ്യം വെച്ചതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ സൈനിക റഡാര്‍ സംവിധാനത്തെ ലക്ഷ്യമിട്ട് ഐആര്‍ജിസി നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഡ്രോണുകളെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായി നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു

