Monday, November 16, 2026
No menu items!
Homeവാർത്തകൾമണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നട ഇന്ന് തുറക്കും

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.

തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. ഇന്ന് ഉച്ചയ്ക്കു 12 നു ശേഷം മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു തീര്‍ഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 16ന് ഉച്ചയ്ക്കു 12ന് മുന്‍പ് നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ബസ് സര്‍വീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മകരവിളക്ക് ജനുവരി 14ന് ആണ്. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20ന് രാവിലെ ഏഴിന് നട അടയ്ക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments