കുറവിലങ്ങാട്: പൊതുഗതാഗത സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ജോയിൻറ് ആർ ടി ഓഫീസിൻറെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച രാവിലെ 10 30 ന് കുറവിലങ്ങാട് പഞ്ചായത്ത് ബസ്റ്റാൻഡിലെ പി ഡി പോൾ സ്മാരക ഹാളിൽ ജനകീയ സദസ്സ് നടത്തും. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ കീഴിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് സദസ്സ് നടത്തുന്നത്.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷതവഹിക്കും. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്നുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതി നിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെഎസ്ആർടിസി, മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും
നിലവിൽ ബസ് സർവീസില്ലാത്തതും തീരെ കുറഞ്ഞതുമായ റൂട്ടുകൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ യോഗത്തിൽ സ്വീകരിച്ച ചർച്ചചെയ്ത് തുടർനടപടികൾ ശുപാർശ ചെയ്യുമെന്നും ജോയിൻറ് ആ ടി ഒ അറിയിച്ചു.



