അടൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും അടൂർ താലൂക്കിലെ മിക്കവാറും എല്ലാ പഞ്ചായത്തിലും, മുനിസിപ്പൽ പ്രദേശങ്ങളിലും
കൃഷിക്കും, വീടുകൾക്കും കനത്ത നാശ നഷ്ടം ഉണ്ടായി.
ഏറത്ത് പഞ്ചായത്തിലെ വയലാ, പുതുശേരി ഭാഗം, ഏഴംകുളം പഞ്ചായത്തിലെ
ഏഴംകുളം, അറുകാലിക്കൽ, തെപ്പുപാറ പള്ളിക്കൽ പഞ്ചായത്തിലെ പെരിങ്ങനാട് ,അമ്മകണ്ടകര, പന്തളം മുനിസിപ്പാലിറ്റി, കുരമ്പാല എന്നിവിടങ്ങളിൽ വ്യാപക നാശ നഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഓണ സീസണിലേക്കു വെട്ടാൻ പാകമായി നിന്നിരുന്ന ഏത്തവാഴ, വെറ്റില കൃഷി,പയറു കൃഷി,മരച്ചീനി തുടങ്ങി എല്ലാ വിളകളും ഒപ്പം മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.



