Wednesday, November 11, 2026
No menu items!
Homeവാർത്തകൾട്രംപ് ഭരണകൂടത്തിന് ആശ്വാസമായി പ്രതിരോധ സെക്രട്ടറിയ്ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു

ട്രംപ് ഭരണകൂടത്തിന് ആശ്വാസമായി പ്രതിരോധ സെക്രട്ടറിയ്ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു. 204 നെതിരെ 211 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിട്ടു. ഇതു ദേശസ്‌നേഹമല്ല, അട്ടിമറിയാണെന്നാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തോട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പ്രതികരിച്ചത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ട്രംപ് ഭരണകൂടത്തിന്, ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടത് വലിയ ആശ്വാസമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹെഗ്സെത്തിന് ശക്തമായ പിന്തുണ നല്‍കിയതിനെത്തുടര്‍ന്ന്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിരോധ സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം നയിച്ചു, പെന്റഗണ്‍ തലവനെന്ന നിലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു തുടങ്ങി എട്ടു കുറ്റാരോപണങ്ങളാണ് മാസി ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ആരോപിച്ചിരുന്നത്. യെമനിലെയും വെനസ്വേലയിലെയും സൈനിക ഇടപെടലുകളേയും പ്രമേയത്തില്‍ വിമര്‍ശിച്ചിരുന്നു.

ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ അധികാരമേറ്റെടുക്കുമ്പോള്‍ അടുത്ത സ്പീക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, ഹെഗ്സേത്ത് അധികാരം ദുരുപയോഗം ചെയ്തു എന്നും അമേരിക്കയുടെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തി എന്നും ആരോപിച്ചു. പ്രമേയത്തെ സെനറ്റിലെ ഡെമോക്രാറ്റ് നേതാവ് ചക് ഷൂമറും പിന്തുണച്ചു. ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയുടേയും സെനറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments