Wednesday, November 11, 2026
No menu items!
Homeവാർത്തകൾമാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിൽ ലോകോത്തര നിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു

മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിൽ ലോകോത്തര നിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു

മാള: മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു. ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുകയാണ് ലക്ഷ്യം. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിനെ ഒരു വർഷത്തിനുള്ളിൽ ഏറ്റവും ലാഭകരമായ സ്ഥാപനമാക്കി മാറ്റുകയാണ് ഉദ്ദേശിക്കുന്നത്. കൺസൾട്ടൻസി സഹായത്തോടെ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് വിളിച്ച് പദ്ധതി നടപ്പിലാക്കുമെന്നാണ് കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ച മന്ത്രി അഡ്വ. വിഇ അബ്ദുൾ ഗഫൂർ വിശദീകരിച്ചത്. മന്ത്രി ഒജെ ജനീഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

120 ഏക്കറിലധികം വരുന്ന പൊയ്യ അഡാക്ക് ഫാമിൽ നവീകരണത്തിലൂടെ പ്രദേശത്തെ സാധാരണക്കാരായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വലിയ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫ്ലോട്ടിങ് റെസ്റ്റോറന്റ്, ഇക്കോ ഫ്രണ്ട്ലി ഫാം സ്റ്റേ, പെഡൽ ബോട്ടിങ്, കയാക്കിങ്, ആംഗ്ലിങ്, വിദ്യാഭ്യാസ ടൂറിസം തുടങ്ങിയ സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും. ഫാമിൽ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിന്റെ ഗുണം ആദ്യം നാട്ടുകാർക്ക് ലഭിക്കണം. ചെറുകിട യൂണിറ്റുകൾ വഴി വർഷം മുഴുവൻ മിതമായ നിരക്കിൽ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കാനും പ്രാദേശിക സംരംഭകർക്ക് തൊഴിൽ നൽകാനും കഴിയുന്ന രീതിയിൽ വിപണന സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക മത്സ്യകൃഷി, തൊഴിൽ സൃഷ്ടി, ഗവേഷണം, പരിശീലനം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫാമിനെ ഒരു മാതൃകാ അക്വാകൾച്ചർ കേന്ദ്രമായി വികസിപ്പിക്കാനാണ് പദ്ധതിയുള്ളത്. ഇതിന്റെ ഭാഗമായി മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം കൂടുതൽ ആർകർഷകമാക്കുക, മത്സ്യവിഭവങ്ങൾ ഉപയോഗിച്ചുള്ള ഫുഡ് പ്രൊസസ്സിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കുക, വനിതാ സ്വയംസഹായ സംഘങ്ങൾക്കായി മത്സ്യ അച്ചാർ, ഉണക്കമീൻ, റെഡി-ടു-കൂക്ക് ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കുക തുടങ്ങിയവയും നടപ്പാക്കും. കൂടാതെ, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി മൊബൈൽ സർവീസ് തുടങ്ങുക, മത്സ്യത്തീറ്റ നിർമ്മാണത്തിനായി ചെറുകിട യൂണിറ്റും മത്സ്യകൃഷി സംരംഭകർക്കായി ഇങ്ക്യുബേഷൻ ആന്റ് സ്റ്റാർട്ടപ്പ് സെന്ററും സജ്ജമാക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments