കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലത്തിന്റെയും സംസ്ഥാന വ്യവസായ പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നവംബർ 16ന് തിരുവനന്തപുരം ആർ.ഐ. സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ. കാമ്പസിൽ സംഘടിപ്പിക്കും.
ജില്ലയിലെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ നിന്ന് എഞ്ചിനീയറിങ്/ നോൺ എഞ്ചിനീയറിങ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യതയുള്ളവരെ ഒരു വർഷത്തേക്ക് അപ്രന്റീസായി തിരഞ്ഞെടുക്കും.
താത്പര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക സർക്കാർ ഐ.ടി.ഐ. യിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ നവംബർ 16 രാവിലെ 8.30ന് ആരംഭിക്കും.
Uവിവരങ്ങൾക്ക്: 0471 2501897, 7558029669, 9496023419.

