തൃശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിൽ റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയില്‍ വൻ സ്ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അനുവദിച്ചതിലും വളരെകൂടുതല്‍ അളവില്‍ സ്ഫോടകവസ്തു വെടിമരുന്ന് പുരയില്‍ സൂക്ഷിച്ചിരുന്നതായി കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 15 കിലോ സ്ഫോടനവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വെടിക്കെട്ടിന് കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു.
നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ളോറേഡ് വ്യാപകമായി വെടിമരുന്നു നിര്‍മ്മാണത്തില്‍ ഉപയോഗിച്ചുവെന്നും ഇതാണ് സ്ഫോടനകാരണമെന്നും കമ്മീഷന് കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണമാണ് തീ പിടുത്തത്തിലേക്കും സ്ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.

