Tuesday, October 27, 2026
No menu items!
Homeവാർത്തകൾകൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളജുകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഓഫീസ് അറ്റൻഡർ മുതൽ എൽ ഡി ക്ലർക്ക്,ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 28 മുതൽ നവംബർ 27 വരെ സമർപ്പിക്കാം.

ഒഴിവുകൾ

1. എൽ ഡി ക്ലർക്ക്

ഒഴിവുകൾ: 09

കോളജുകൾ: ശ്രീ കേരളവർമ്മ – 7, ശ്രീ വിവേകാനന്ദ – 2

യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്,ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നി യോഗ്യതകൾ ആവശ്യമാണ്.

2. എൽ ഡി കംപ്യുട്ടർ അസിസ്റ്റന്റ്

ഒഴിവുകൾ: 02

കോളജുകൾ: ശ്രീ കേരളവർമ്മ – 1, ശ്രീ വിവേകാനന്ദ – 1

യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.

3. യു ജി സി ലൈബ്രേറിയൻ

ഒഴിവുകൾ: 02

കോളജുകൾ: ശ്രീ കേരളവർമ്മ – 1, ശ്രീ വിവേകാനന്ദ – 1

യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദവും NET യോഗ്യതയോ Ph.D. യോഗ്യതയോ ആവശ്യമാണ്.

4. എൽ ഡി സ്റ്റോർ കീപ്പർ

ആകെ ഒഴിവുകൾ: 01

കോളജ്: ശ്രീ കേരളവർമ്മ – 1

യോഗ്യത: പത്താം ക്ലാസ് വിജയം.

5. മെക്കാനിക്
ആകെ ഒഴിവുകൾ: 01

കോളജ്: ശ്രീ കേരളവർമ്മ – 1

യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.

  1. ഓഫീസ് അറ്റൻഡന്റ്
    ആകെ ഒഴിവുകൾ: 07

യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

5. മെക്കാനിക്

ഒഴിവുകൾ: 01

കോളജ്: ശ്രീ കേരളവർമ്മ – 1

യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.

6. ഓഫീസ് അറ്റൻഡന്റ്ഴി

ഒഴിവുകൾ: 07

യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രധാന തീയതികളും അപേക്ഷാ രീതിയും

അപേക്ഷ ആരംഭിക്കുന്ന തീയതി: 28/10/2026 മുതൽ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.

അവസാന തീയതി: പൂരിപ്പിച്ച അപേക്ഷകൾ 27/11/2026-ന് വൈകുന്നേരത്തിനകം ഓഫീസിൽ ലഭിക്കണം.

അപേക്ഷാ ഫീസ്: 1,000 രൂപ. തൃശൂരിൽ മാറാവുന്ന രീതിയിൽ “The Secretary, Cochin Devaswom Board” എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) എടുക്കണം.ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം: ഫോം പൂരിപ്പിച്ച്, ഡിഡിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാൽ വഴി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6.pdf

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments