പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ TRACE-ന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബിരുദവും കംപ്യുട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ് പരിശീലനത്തിന് അവസരം. സംസ്ഥാനത്തുടനീളം വിവിധ ഓഫീസുകളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത
അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
ബിരുദത്തോടൊപ്പം കുറഞ്ഞത് ആറുമാസത്തെ പി.എസ്.സി അംഗീകൃത കംപ്യുട്ടർ കോഴ്സ് വിജയിച്ചിരിക്കണം.21 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.സാധുവായ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കാർഡും ഉണ്ടായിരിക്കണം.കംപ്യുട്ടർ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

