Thursday, October 15, 2026
No menu items!
Homeവാർത്തകൾകിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദഗ്ധസമിതി റിപ്പോർട്ട്; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും

കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദഗ്ധസമിതി റിപ്പോർട്ട്; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും

തിരുവനന്തപുരം: കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദഗ്ധസമിതി. കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും. റിപ്പോർട്ട് ഇന്ന് നിയമസഭയിലെത്തും. തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധന നടത്തും. ജീവനക്കാരെ പുനർവിന്യസിപ്പിക്കാനും നീക്കം. ജീവനക്കാരുടെ എണ്ണം കൂടുതലാണ് എന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് മുഖ്യമന്ത്രി വിശദീകരിക്കും. കിഫ്ബിയിൽ സമഗ്രപൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ടാണ് ഇന്ന് നിയമസഭയിൽ എത്തുക. ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ച റിപ്പോർട്ടാണ് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുക. വായ്പ എടുക്കുന്നതിലും വാരിക്കോരി പദ്ധതി നടപ്പാക്കുന്നതിലും നിയന്ത്രണങ്ങൾ സമിതി മുന്നോട്ട് വെച്ചതായി വിവരമുണ്ട്. ധനവകുപ്പിന് കീഴിൽ കൂടുതൽ നിയന്ത്രണങ്ങൾ കിഫ്ബിയിൽ കൊണ്ടുവരണമെന്നും ശുപാർശയുണ്ടെന്നാണ് വിവരം. കിഫ്ബി പൊളിച്ചെഴുത്തിനെ പ്രതിപക്ഷം എതിർക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments