Wednesday, October 14, 2026
No menu items!
Homeവാർത്തകൾസൗദി അറേബ്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

സൗദി അറേബ്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: സൗദി അറേബ്യയ്‌ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഹൂതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചത്. ഹൂതികൾ വളരെ മോശമായാണ് പെരുമാറുന്നതെന്നും, അമേരിക്ക ശക്തമായി തിരിച്ചടിച്ച കാലഘട്ടം അവർ മറന്നുപോയെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഹൂതികൾ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, സൗദിക്കൊപ്പം ചേർന്ന് ഹൂതികൾക്കെതിരെ സൈനിക നടപടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് മറുപടി നൽകിയില്ല. അത്തരം കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു വൈറ്റ് ഹൗസിൽ നിന്ന് അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. 2025 മാർച്ചിൽ അമേരിക്ക ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments