Sunday, October 11, 2026
No menu items!
Homeവാർത്തകൾറിയാദിലെ ഹൂതി ആക്രമണം; കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ ഉണ്ടായ ഹൂതി ആക്രമണത്തെ തുടർന്ന് കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നും ഉള്ള വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള ആറ് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ നാളത്തെ മൂന്ന് സർവീസുകളും ചൊവ്വാഴ്ചത്തെ റിയാദ്-കൊച്ചി ആകാശ സർവീസും ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ഇന്ന് രാവിലെ 9:55-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ എസ് വി 713, രാവിലെ 9:10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈനാസിന്റെ എക്സ് വൈ 328, രാത്രി 8:15-ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് ഐഎസ് 321എന്നീ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കിയി വിവരം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചതായി വിമാനകമ്പനി അധികൃതർ പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ഇനി അങ്ങോട്ടേക്കുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുക എന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments