Saturday, October 3, 2026
No menu items!
Homeവാർത്തകൾലഷ്കർ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചുള്ള...

ലഷ്കർ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചുള്ള പാകിസ്ഥാന്റെ നാടകം പൊളിഞ്ഞു

ന്യൂ‍‍ഡൽഹി: ലഷ്കർ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ച് പാകിസ്ഥാന്റെ നാടകം. നാടകത്തിന് പക്ഷേ അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ആസിഫിന്റെ (ഹാഷിം മൂസ) അപരനെയാണ് ഇന്ത്യയുടെ വാദം തെറ്റെന്ന് തെളിയിക്കാൻ പാകിസ്ഥാൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. പത്രസമ്മേളനത്തിൽ കൊണ്ടിരുത്തിയ ആൾ ‘വ്യാജ ആസിഫ്’ ആണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാൻ വീണ്ടും നാണംകെട്ടു.ബുധനാഴ്ച ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ വധിച്ചതായി സൈന്യം അറിയിച്ചത്. ഇതിനു പിന്നാലെ, വ്യാഴാഴ്ച ആസിഫിന്റെ അപരനൊപ്പം പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡിജി അഹമ്മദ് ഷരീഫ് ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്.

താനാണ് മുഹമ്മദ് ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി, പാകിസ്ഥാൻ സ്പെഷൽ സർവീസ് ഗ്രൂപ്പിൽ നിന്ന് 2023ൽ വിരമിച്ച ആളാണെന്നും അവകാശപ്പെട്ടു. 2005ൽ താൻ എസ്എസ്ജിയിൽ ചേർന്നു. 18 വർഷം ജോലി ചെയ്തു. 2023ൽ വിരമിച്ചു. താൻ ജീവിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നു എന്നാണ് വാർത്താസമ്മേളനത്തിൽ ആസിഫിന്റെ അപരൻ പറഞ്ഞത്.അതേസമയം വാർത്തസമ്മേളനത്തിന് എത്തിയ വ്യക്തിയുടെയും യഥാർഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങൾ താരതമ്യം ചെയ്ത് ചെവി, മൂക്ക്, കണ്ണ് എന്നിവയടക്കമുള്ള മുഖത്തിന്റെ സവിശേഷതകൾ ഇഴകീറി പരിശോധിച്ച വിദഗ്ധർ പാകിസ്ഥാൻ ഹാജരാക്കിയത് അപരനെയാണെന്ന് തെളിയിച്ചു. പാകിസ്ഥാൻ പതിവ് നാടകവുമായി രംഗത്തെത്തിയെന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments