Friday, October 2, 2026
No menu items!
Homeവാർത്തകൾഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് ട്രംപ്; പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍...

ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് ട്രംപ്; പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ സുഖം പ്രാപിച്ചുവരുന്നു

വാഷിംഗ്ടന്‍: ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് ആരോപണപണവുമായി രംഗത്തെത്തിയത്

സംഭവത്തിന് പിന്നില്‍ ഇറാന് പങ്കുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണ്, കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം ‘ഉണ്ട്’ എന്ന് താന്‍ പറയുമെന്ന് ട്രംപ് വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിഞ്ഞാല്‍ യുഎസ് തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന്, അവര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അതില്‍ സംശയം വേണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.യുഎഇയില്‍ നിന്ന് 174 യാത്രക്കാരുമായി ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് വിമാനത്തിലാണ് സംഭവം. ഒമാന്‍ പൗരനായ സഹപൈലറ്റ്, വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യന്‍ പൗരന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വിമാനം താഴേക്ക് പതിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സ്മിത് മച്ചാര്‍ കോക്ക്പിറ്റ് വാതില്‍ തുറന്നുകൊടുത്തതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കി.

സംഭവത്തില്‍ സൗദി അധികൃതര്‍ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്രായേല്‍, യുഎഇ, യുഎസ്, ഒമാന്‍ എന്നീ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ സൗദിയുമായി ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണ്. ഭീകരാക്രമണ സാധ്യത ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇതിനിടെ, അക്രമിയായ സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. സംഭവത്തെക്കുറിച്ച് താനും ട്രംപും വിശദമായി സംസാരിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ സുഖം പ്രാപിച്ചു വരികയാണെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments