ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡ 1,100 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വെൽത്ത് എക്സിക്യൂട്ടീവ് ക്രെടിറ്റ് അനലിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. ബിരുദം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 04 മുതൽ നവംബർ 01 വരെ അപേക്ഷിക്കാം
യോഗ്യത
വെൽത്ത് എക്സിക്യൂട്ടീവ്
ഏതെങ്കിലും വിഷയത്തിൽ ബിരുദംതാഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷൻ:
IC 38 – Insurance Institute of India
NISM Series V-A – Mutual Fund Distributors
NISM Series XXI-A – PMS Distributors
NISM Series V-D – Mutual Fund – Specialised Investment Fund Distributors
3. വെൽത്ത് പ്രൊഡക്ട് വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് -ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് ആവശ്യമാണ്.
4. Management/MBA (Finance/Marketing/Banking) ഉള്ളവർക്ക് മുൻഗണന.
ക്രെഡിറ്റ് അനലിസ്റ്റ് – 100 ഒഴിവുകൾഏതെങ്കിലും വിഷയത്തിൽ ബിരുദംചാർട്ടേർഡ് അക്കൗണ്ടന്റ് (CA) ആയിരിക്കണം.ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം പ്രവൃത്തി പരിചയം ആവശ്യമാണ്. കോർപ്പറേറ്റ് ക്രെഡിറ്റ് എക്സ്പീരിയൻസ് അഭികാമ്യം.പ്രായപരിധി: 21–33 വയസ്സ്
ശമ്പളം
വെൽത്ത് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പളംക്രെഡിറ്റ് അനലിസ്റ്റ് തസ്തികയ്ക്ക് 64,820 മുതൽ 93,960 രൂപ വരെയാണ് ശമ്പളംഇതിന് പുറമേ ബാങ്കിംഗ് മേഖലയിലെ ബാധകമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ പരിശോധിച്ച ശേഷം ഉദ്യോഗാർഥികളെ ഷോർട്ലിസ്റ്റ് ചെയ്യും. ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.https://bankofbaroda.bank.in/-/media/Project/BOB/CountryWebsites/India/Career/2026/26-09/Advertisement-WMS-CIC-04-09-2026-03-43.pdf

