Wednesday, September 23, 2026
No menu items!
Homeവാർത്തകൾവിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് എടുക്കാൻ ഇനി എമിറേറ്റ്‌സ് ഗ്രൂപ്പിൻ്റെ സാറാ റോബോട്ട് ...

വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് എടുക്കാൻ ഇനി എമിറേറ്റ്‌സ് ഗ്രൂപ്പിൻ്റെ സാറാ റോബോട്ട് .

ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാരുടെ ചെക്ക്-ഇന്‍ നടപടികളും ബാഗേജ് കൈകാര്യം ചെയ്യാന്‍ പുതിയ തലമുറ റോബട്ടുകള്‍ വികസിപ്പിച്ചെടുത്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്. മനുഷ്യസഹായമില്ലാതെ പൂര്‍ണമായും സ്വയംഭരണാധികാരത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള സാറ എന്ന് പേരിട്ട റോബട്ടുകളെയാണ് വിന്യസിക്കുക. 2027 ആദ്യ പാദത്തില്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ പുറത്തിറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, പാസ്പോര്‍ട്ട് സ്‌കാനിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാന്‍ മുന്‍പ് വികസിപ്പിച്ച ‘സാറ’ എന്ന റോബോട്ടിന്റെ വിജയത്തിന് പിന്നാലെയാണ്, അതിനെ കൂടുതല്‍ ശേഷികളോടെ അടുത്ത തലമുറ സംവിധാനമായി എമിറേറ്റ്‌സ് വികസിപ്പിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്ത് തിരിച്ചറിയാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. തുടര്‍ന്ന് യാത്രക്കാരില്‍നിന്ന് ബാഗേജുകള്‍ സ്വീകരിച്ച്, തൂക്കം തിട്ടപ്പെടുത്തി, മനുഷ്യസഹായമില്ലാതെ തന്നെ സ്വയം ബാഗേജ് ടാഗ് പതിപ്പിച്ച് നേരിട്ട് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിലേക്ക് അയക്കാന്‍ റോബട്ടിന് കഴിയും. ഇതിനായി പ്രത്യേക റോബോട്ടിക്‌സ് ലാബും എമിറേറ്റ്‌സ് ഗ്രൂപ്പ് സജ്ജീകരിച്ചിട്ടുണ്ട്. യാത്രാ നടപടികള്‍ക്ക് പുറമെ കാര്‍ഗോ, ലോജിസ്റ്റിക്‌സ് മേഖലകളിലും ഓട്ടോമേഷനും നിര്‍മിതബുദ്ധിയും (എഐ) എമിറേറ്റ്‌സ് പ്രയോജനപ്പെടുത്തുന്നുണ്ട്.എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വാര്‍ഷിക ഇന്നൊവേഷന്‍ മേളയായ ‘ഫോര്‍സടെക് 2026’ നാലാം പതിപ്പില്‍ സംസാരിക്കവെയാണ് എമിറേറ്റ്‌സ് ഇന്നൊവേഷന്‍ ആന്‍ഡ് ന്യൂ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് കീനന്‍ ഹംസ പുതിയ പദ്ധതി വെളിപ്പെടുത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments