Sunday, September 20, 2026
No menu items!
Homeവാർത്തകൾസംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്‍; ഇല്ലങ്കിൽ നിര്‍ണ്ണായക യുദ്ധം എന്ന് മുന്നറിയിപ്പ്

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്‍; ഇല്ലങ്കിൽ നിര്‍ണ്ണായക യുദ്ധം എന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. അതല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും മൊഹ്സെന്‍ റെസായി പറഞ്ഞു.

ഖത്തര്‍ വഴിയാണ് ടെഹ്റാന്‍ തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചത്. ഇറാന്‍ മുന്നോട്ടു വെച്ച നിബന്ധനകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മൊഹ്സെന്‍ റെസായി അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.’എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം പിന്‍വലിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ നിബന്ധനകള്‍’ റെസായി വ്യക്തമാക്കി. ‘ഈ നിബന്ധനകള്‍ അംഗീകരിക്കുന്നത് വാഷിങ്ടണിന്റെ താല്‍പ്പര്യത്തിന് ഉചിതമാണ്. ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. ഒരു നിര്‍ണ്ണായക യുദ്ധത്തിന് ഇറാന്‍ സജ്ജമാണ്.’ റെസായി കൂട്ടിച്ചേര്‍ത്തു.യുഎസുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ പ്രഖ്യാപിച്ച കാര്യം റെസായി ‘എക്‌സ്’ പ്ലാറ്റ്ഫോമിലെ മറ്റൊരു പോസ്റ്റിലും സ്ഥിരീകരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനും പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനും അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും വാഷിങ്ടണ്‍ അംഗീകരിക്കേണ്ടതുണ്ടെന്നും മൊഹ്സെന്‍ റെസായി പറഞ്ഞു.അമേരിക്ക വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല, അതു നേരിടാനുള്ള ത്യയാറെടുപ്പ് ഇറാന്‍ നടത്തിയിട്ടുണ്ട്. സൈനിക ആസൂത്രണത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ യുഎസ് നാവിക സേനാ വിന്യാസങ്ങളെയാണ് പ്രധാനമായും ഇറാന്‍ ലക്ഷ്യമിടുകയെന്നും മൊഹ്സെന്‍ റെസായി വ്യക്തമാക്കി. ‘മള്‍ട്ടി-വാര്‍ഹെഡ്’ ശേഷിയുള്ള കപ്പല്‍വേധ മിസൈല്‍ ഇറാന്‍ പരീക്ഷിച്ചതായും റെസായി അവകാശപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments