Friday, September 18, 2026
No menu items!
Homeവാർത്തകൾപത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി

പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി. ഏഴാംതരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരത്തിന് ചേരാം.പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷഭവനാണ്. പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. കോഴ്‌സ് ഫീസ് 1050 രൂപ

പത്താംതരം വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് ചേരാം. പ്ലസ് ടു അല്ലങ്കില്‍ പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്കു വെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സില്‍ ചേരാം. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. വിജയിക്കുന്നവര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹതയുണ്ട്. അഡ്മിഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2000 രൂപയാണ് ആകെ ഫീസ്

വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ വിവിധ പഞ്ചായത്ത്, നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 8281175355, 9746562637, വെബ്‌സൈറ്റ് : http://www.literacymissionkerala.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments