തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ നീട്ടി. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല
പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കണം.ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. സംവരണാനുകൂല്യങ്ങൾ, ശാരീരിക യോഗ്യത, സീറ്റുകളുടെ വിശദാംശങ്ങൾ എന്നിവ പ്രോസ്പെക്ടസിൽ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560361, 2560362, 2560363, 2560364, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അപേക്ഷകളും മറ്റ് വിശദാംശങ്ങളും LBS Centre വെബ്സൈറ്റ് വഴി പരിശോധിക്കാം

