Wednesday, August 26, 2026
No menu items!
Homeവാർത്തകൾ‘കേരളം’ എന്ന പേര് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമമായി കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

‘കേരളം’ എന്ന പേര് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമമായി കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുസംബന്ധിച്ച വിജ്ഞാപനം തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെയാണ് ഭരണഘടനാപരമായ നടപടികൾ പുരോഗമിച്ചത്. പേരുമാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഇതുസംബന്ധിച്ച നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് ‘കേരളം’ എന്ന പേര് ഔദ്യോഗികമായി നിലവിൽ വന്നത്. തിരുവോണത്തിന് തൊട്ടുമുമ്പ് കേരളത്തിന് ഔദ്യോഗികമായി സ്വന്തം പേര് ലഭിച്ചതും ശ്രദ്ധേയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments