Tuesday, August 25, 2026
No menu items!
Homeവാർത്തകൾപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനം; വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനം; വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു.

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.പ്രവാചക സന്ദേശങ്ങള്‍ വിളംബരം ചെയ്തുള്ള വിപുലമായ റാലിയും അന്നദാനവും കുട്ടികളുടെ കലാപരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംസ്ഥാനത്ത് നടക്കും. മധുര പലഹാരങ്ങളുടെ വിതരണവും ഉണ്ടാകും. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മൗലീദ് പാരായണവും പ്രാര്‍ഥനാസദസുകളും സംഘടിപ്പിക്കും. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്. അതിനാല്‍ തന്നെ സംസ്ഥാനത്തെ പൊതുയിടങ്ങളില്‍ നിന്ന് വന്‍ തിരക്ക് അനുഭവപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments