Saturday, August 15, 2026
No menu items!
Homeവാർത്തകൾകിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ പുലർച്ചെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ പുലർച്ചെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഭൂചലനത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ പൂർണമായി തകരുകയും ചെയ്തു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ വടക്കു-വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. തുടർന്ന് 6.1 തീവ്രതയുള്ളതടക്കം രണ്ട് തുടർചലനങ്ങളും ഉണ്ടായി. ഭൂചലനത്തെത്തുടർന്ന് ഈസ്റ്റ് നുസ തെങ്ഗാര, സൗത്ത് സുലവേസി, വെസ്റ്റ് നുസ തെങ്ഗാര പ്രവിശ്യകളിൽ സുനാമി സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും മാറിനിൽക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 0.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫ്ലോറസ് ദ്വീപിലെ മൗമേരെ നഗരത്തിൽ കടൽവെള്ളം പിൻവാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് സുനാമിക്ക് മുന്നോടിയായുള്ള ലക്ഷണമാണെന്ന് കരുതപ്പെടുന്നു. ഭയചകിതരായ ജനങ്ങൾ ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറിത്തുടങ്ങി. ഭൂഖണ്ഡങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന, അഗ്നിപർവ്വതങ്ങളും വിള്ളലുകളും നിറഞ്ഞ റിംഗ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും സാധാരണമാണ്. അതേസമയം, അയൽരാജ്യമായ ഓസ്ട്രേലിയയിൽ സുനാമി ഭീഷണിയില്ലെന്ന് അവരുടെ സുനാമി വാണിംഗ് സെന്റർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments