Saturday, August 15, 2026
No menu items!
Homeവാർത്തകൾരാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്; ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക...

രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്; ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി

ദില്ലി: രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയിൽ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. പതാക ഉയർത്തുന്നതിനോടൊപ്പം 21 ആചാരവെടികൾ മുഴങ്ങി. തുടർന്ന് ദേശീയ പതാകയേന്തിയ MI 17 വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പിന്നാലെ ദേശീയ ഗീതവും ദേശീയ ഗാനവും ആലപിച്ചു. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയിൽ വന്ദേ മാതരം ആലപിച്ചത്. ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് പ്രധാന മന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തത്. ചെങ്കോട്ടയിലെ അതിഥികൾക്കുള്ള ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നൽകിയത്.

സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും. സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം ഉണ്ടായിരിക്കില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments