കൊച്ചി: ആലുവ മണപ്പുറത്ത് നാളെ നടക്കുന്ന കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ബുധനാഴ്ച പുലർച്ചെ രണ്ടിന് ആരംഭിക്കുന്ന പിതൃകർമങ്ങൾ വൈകീട്ട് മൂന്ന് വരെ തുടരും. ക്ഷേത്രകർമങ്ങൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. പുലർച്ചെ ഒന്നുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി.ആലുവയിലെ ഗതാഗത നിയന്ത്രണംമഹാദേവ ക്ഷേത്രത്തിൽ ആറാട്ടു നടന്നുമണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. (വൺവേ ട്രാഫിക് ആയിരിക്കും)തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽ നിന്നും മണപ്പുറത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിനു ശേഷം പറവൂർ കവല – യു.സി കോളജ് – കടുങ്ങല്ലൂർവഴി തിരികെ പോകണംഅങ്കമാലി ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങി പോകണം. എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് ജങ്ഷനിൽ നിന്നും കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകൾ ബാങ്ക് കവല ബൈപാസ് വഴി മടങ്ങിപോകണം.എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ എത്തണം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകണം. ആലുവ-അങ്കമാലി ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ് ബാങ്ക് കവല ബൈപാസ് വഴി പോകണം. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജങ്ഷൻ വഴി പോകണം.പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി അവിടെ നിന്നും തിരികെ സർവീസ് നടത്തണം. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ റെയിൽവേ സ്ക്വയർ കാരോത്തുകുഴി –വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. അവിടെനിന്നും തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് കവല ബൈപാസ് സർവീസ് റോഡ് പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല ആശുപത്രി ജങ്ഷൻ ഐഎംഎ ജങ്ഷൻ പവർ ഹൗസ് ജങ്ഷൻ വഴി പോകണം.ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല. റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. എൻഎച്ചിന്റെ ഇരുവശത്തും യാതൊരുവിധ പാർക്കിങ്ങും അനുവദിക്കില്ല

