Sunday, August 9, 2026
No menu items!
Homeവാർത്തകൾഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് വൈസ് പ്രസിഡന്റ് പ്രധാനമന്ത്രി യുമായി ഫോണില്‍...

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് വൈസ് പ്രസിഡന്റ് പ്രധാനമന്ത്രി യുമായി ഫോണില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ശനിയാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം. വ്യാപാരം, പ്രതിരോധം, സുപ്രധാന സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരുനേതാക്കളും ധാരണയായി.

‘യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി ഫോണില്‍ സംസാരിച്ചു. പ്രധാന മേഖലകളില്‍ ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു’ -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളിലെ പുരോഗതിയില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. മേഖലയിലെയും ആഗോളതലത്തിലെയും പ്രധാന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഇന്ത്യ- അമേരിക്കയും ഇടക്കാല വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്.

ചര്‍ച്ചകള്‍ക്ക് പുറമെ, വൈസ് പ്രസിഡന്റ് വാന്‍സിനും ഭാര്യ ഉഷാ വാന്‍സിനും അടുത്തിടെ മകന്‍ ജനിച്ചതില്‍ പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചു. ജൂലൈ 19നാണ് വാന്‍സ്-ഉഷ ദമ്പതികള്‍ക്ക് നാലാമത്തെ കുട്ടി പിറന്നത്. കഴിഞ്ഞ 150 വര്‍ഷത്തിനിടെ അധികാരത്തിലിരിക്കുന്ന ഒരു യുഎസ് വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments