Saturday, August 8, 2026
No menu items!
Homeവാർത്തകൾസംസ്ഥാന ഭാഗ്യക്കുറി ഫലം വേഗത്തിൽ അറിയാൻ 'Kerala Lottery Official' ആപ്പ്

സംസ്ഥാന ഭാഗ്യക്കുറി ഫലം വേഗത്തിൽ അറിയാൻ ‘Kerala Lottery Official’ ആപ്പ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘Kerala Lottery Official’ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ്. ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാര്‍ഹമായ നമ്പരുകള്‍, മറ്റ് ഔദ്യോഗിക വിവരങ്ങള്‍ എന്നിവ ആപ്പിലൂടെ ലഭ്യമാകും.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ടിക്കറ്റ് നമ്പര്‍ നേരിട്ട് നല്‍കിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Kerala Lottery Official’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വ്യാജ ആപ്പുകളും അനധികൃത വെബ്സൈറ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments