Saturday, August 8, 2026
No menu items!
Homeവാർത്തകൾവൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം; ദീര്‍ഘകാല വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി. കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ അനായാസം അടച്ചുതീര്‍ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് അവസരം.10 കൊല്ലത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ എട്ടു ശതമാനമായി കുറയും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ഏഴു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ബില്‍ കുടിശ്ശികയില്‍ (Principal Amount) അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്നും കെഎസ്ഇബി അറിയിച്ചു. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments