Thursday, July 16, 2026
No menu items!
Homeവാർത്തകൾപ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി അദാലത്ത്, രക്ഷാ പെൻഷൻ സമാധാൻ ആയോജൻ; ജൂലൈ 17ന്...

പ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി അദാലത്ത്, രക്ഷാ പെൻഷൻ സമാധാൻ ആയോജൻ; ജൂലൈ 17ന് ,കൊച്ചിയിൽ

കൊച്ചി: പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി രക്ഷാ പെൻഷൻ സമാധാൻ ആയോജൻ സംഘടിപ്പിക്കുന്നു. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (നേവി) ആണ് രക്ഷാ പെൻഷൻ സമാധാൻ ആയോജൻ (RPSA) ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച കൊച്ചി പെരുമാനൂരിലെ നേവി ഏരിയ അക്കൗണ്ട്സ് ഓഫീസിൽ വച്ചാണ് നടത്തുക.വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും രാവിലെ 10 മണി മുതൽ വൈകുന്നേരം 17 മണി വരെ അവരുടെ പരാതികൾ അറിയിക്കാൻ എത്തിച്ചേരാം. പങ്കെടുക്കുന്നവർ പിപിഒ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, കൂടാതെ SPARSH പിപിഒയുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും കൊണ്ടുവരണമെന്നാണ് അറിയിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments