കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് എറണാകുളത്താണ് യോഗം ചേരുന്നത്. യോഗത്തിൽ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർ ആശങ്കകളും ആവശ്യങ്ങളും അറിയിക്കും. ഇന്നത്തെ യോഗത്തിൽ കോറോ ഹെൽത്ത് കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്ന് വ്യക്തതയില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിൻ്റെ പിന്തുണയോടെയാണ് കമ്പനി കൂട്ടപ്പിരിച്ചു വിടലിന് മുതിർന്നത്. 800 പേരെയാണ് കമ്പനി പിരിച്ചു വിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്

