ലണ്ടൻ: ഇറ്റലിക്കു തെക്ക് സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ ആഡംബര നൗക മുങ്ങി ഒരാൾ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് ടെക് വ്യവസായ പ്രമുഖൻ മൈക് ലിൻജ് (59) അടക്കം 6 പേരെ കാണാതായി. ലിൻജിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിച്ചു.
184 അടി നീളമുള്ള ‘ബേസിയൻ’എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്. ‘ബേസിയൻ’ പലേർമോയുടെ കിഴക്കുള്ള പോർട്ടിസെല്ലോയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുലർച്ചയോടെ തീരത്തേക്ക് കടൽ ആഞ്ഞടിക്കുകയായിരുന്നു. കാറ്റിനും മഴയ്ക്കും ഇടയിൽ ആഡംബര നൗക മുങ്ങി. ലിഞ്ചിനും ഒപ്പമുള്ളവർക്കുമായി വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.