ടൊറോണ്ടോ: ഇറാഖിനെ തകർത്ത് റൗണ്ട് ഓഫ് 32 യിലേക്കുള്ള സാധ്യത നിലനിർത്തി സെനഗൽ. എതിരില്ലാത്ത അഞ്ച് ഗോളിനാണ് സെനഗലിന്റെ ജയം. മത്സരത്തിൽ പാപ്പ് ഗ്വെയ് ഇരട്ട ഗോൾ നേടി. ഹബീബ് ഡിയാര, ഇസ്മൈല സാർ, ഇലിമാൻ എൻഡിയായെ എന്നിവരാണ് മറ്റ് ഗോൾസ്കോറർമാർ. ആദ്യ രണ്ട് മത്സരവും തോറ്റ സെൻഗലിന് റൗണ്ട് ഓഫ് 32 സാധ്യത നിലനിർത്താൻ ഇറാഖിനെ വലിയ മാർജിനിൽ ജയം ഉറപ്പാക്കണമായിരുന്നുനാലാം മിനിറ്റിലെ ആദ്യ ഗോളിന് ശേഷം സെനഗലിന് ആദ്യ പകുതിയിൽ ഗോളുകൾ അടിക്കാനായില്ല. ഹബീബ് ഡിയാരയാണ് ഓപ്പണിങ് ഗോൾ നേടിയത്. പക്ഷെ രണ്ടാം ഗോളിന് 56ാം മിനിട്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇസ്മൈല സാർ സെൻഗലിന്റെ ലീഡുയർത്തി. മൂന്ന് മിനിറ്റുനുള്ളിൽ പകരക്കാരനായിറങ്ങിയ പാപ്പ ഗ്വേ (59) സെൻഗലിന്റെ മൂന്നാം ഗോൾ കുറിച്ചു. തുടർന്ന് മത്സരത്തിന്റെ അവസാന 25 മിനിറ്റിൽ സെനഗൽ നാല് ഗോളുകളാണ് അടിച്ചുകൂട്ടിയത്. 71ാം മിനിറ്റിൽ പാപ്പ് ഗ്വേയും 82ാം മിനിറ്റിൽ ഇലിമൻ എൻഡിയായെയും ലക്ഷ്യം കണ്ടതോടെ സെൻഗലിന്റെ വമ്പൻ വിജയം പൂർത്തിയായി. സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഡിഫെൻഡർ റബീൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ഇറാഖിന് തിരിച്ചടിയായി.മൂന്ന് മത്സരങ്ങൾക്ക് ശേഷം മൂന്ന് പോയിന്റുമായിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള സെനഗൽ അവരുടെ നോക്ക്ഔട്ട് പ്രതീക്ഷകൾ നിലനിർത്തി. പോസിറ്റിവ് ഗോൾ ശരാശരിയുള്ളത് സെനഗലിന്റെ സാധ്യതകൾക്ക് ഉറപ്പ് നൽകുന്നു.

