Thursday, June 25, 2026
No menu items!
Homeവാർത്തകൾവെനസ്വേലയില്‍ വ്യാപകനാശം വിതച്ച് തുടർച്ചയായി രണ്ടു ഭൂകമ്പങ്ങൾ; ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു..

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് തുടർച്ചയായി രണ്ടു ഭൂകമ്പങ്ങൾ; ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു..

കാരക്കസ്‌: വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്

ദുരന്ത നിവാരണ ഏജന്‍സിയായ യുഎന്‍ജിആര്‍ഡി ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞു.ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി തുടര്‍ച്ചയായ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിച്ചതായുമാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments