Sunday, December 21, 2025
No menu items!
Homeവാർത്തകൾസൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം ഇന്ന് ദൃശ്യമാകും

സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം ഇന്ന് ദൃശ്യമാകും

ന്യൂഡല്‍ഹി : ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതല്‍‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂണ്‍ എന്ന് വിളിക്കുന്നത്. സൂപ്പർമൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച്‌ വരുന്നതിനാലാണ് സൂപ്പർമൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്.

ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.വർഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പർമൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു. 1979ലാണ് സൂപ്പർമൂണെന്ന വിളിപ്പേരു ലഭിച്ചത്. അടുത്ത മൂന്നു പൂർണചന്ദ്രൻമാരും സൂപ്പർമൂണായിരിക്കും. അടുത്ത സൂപ്പർമൂണിനെ കാണാനാകുന്നത് സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തീയതികളിലായിരിക്കും. രണ്ടു തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും മാസത്തില്‍ ദൃശ്യമാകുന്നതും. ഇപ്പോഴത്തേത് സീസണലാണ്.

ഒരു സീസണില്‍ നാലു പൂർണചന്ദ്രൻമാരെ കാണാനാകും. അതില്‍ മൂന്നാമത്തെതാണ് സീസണല്‍ ബ്ലൂ മൂണ്‍. 2027ലാണ് അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുകയെന്ന് നാസ പറയുന്നു. ഒരു മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്.

ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല. അപൂർവ സന്ദർഭങ്ങളില്‍ ചന്ദ്രൻ നീലനിറത്തില്‍ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂണ്‍ നീലയായിരിക്കില്ല. വായുവിലെ ചെറിയ കണങ്ങള്‍ക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്ബോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്.

സൂപ്പർ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേർന്നു വരുന്നത് അപൂർവമായാണ്. 10 മുതല്‍ 20 വർഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പർ മൂണ്‍ ബ്ലൂ മൂണ്‍ ദൃശ്യമാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments