ടൊറന്റോ: ഫിഫ ലോകകപ്പില്‍ പാനമയ്‌ക്കെതിരെ അവസാന നിമിഷത്തിലെ ഗോളില്‍ വിജയം സ്വന്തമാക്കി ആഫ്രിക്കന്‍ കരുത്തരായ ഘാന. 90 മിനിറ്റും കഴിഞ്ഞ ഇഞ്ച്വറി സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ കാലിബ് യിരെന്‍കിയാണ് നിര്‍ണായക ഗോള്‍ ഘാനയ്ക്കായി വലയിലാക്കിയത്.ആദ്യ പകുതിയില്‍ പാനമയാണ് കളം നിറഞ്ഞു കളിച്ചത്. തുടക്കം മുതല്‍ തന്നെ അവര്‍ ആക്രമിച്ചു മുന്നേറി. ഘാന പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചത്. കാര്യമായ മുന്നേറ്റങ്ങളും അവര്‍ നടത്തിയില്ല. ആദ്യ പകുതിയില്‍ പാനമ പോസ്റ്റിലേക്ക് ഘാന ഒരു തവണ പോലും പന്തെത്തിച്ചില്ല.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഘാനയാണ് ആക്രമണം തുടങ്ങിയത്. 50ാം മിനിറ്റില്‍ കാലിബ് യിരെന്‍കിയുടെ ഒരു ഗോള്‍ നീക്കം കണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിയില്ല. മറുഭാഗത്ത് പാനമയും പ്രത്യാക്രമണം നടത്തി. അവര്‍ക്കും പക്ഷേ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല
70 മിനിറ്റ് മത്സരം പിന്നിടുമ്പോള്‍ ഘാന ഏഴോളം ഷോട്ടുകള്‍ പാനമ വല ലക്ഷ്യമിട്ട് അടിച്ചെങ്കിലും നിരാശയായിരുന്നു. രണ്ടാം പകുതിയിലാണ് ഘാന മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത് എന്നു പറയാം.
നിരന്തരമായ ആക്രമണത്തിനൊടുവിലാണ് ഗോളില്ലാ സമനിലയിലേക്ക് പോയ പോരാട്ടം ഘാന പിടിച്ചെടുത്തത്. അവസാന സമയത്തെ ഇഞ്ച്വറി ഘട്ടത്തില്‍ ഇടതു വിങ്ങില്‍ നിന്നു ബ്രാന്‍ഡന്‍ തോമസ് നല്‍കിയ ക്രോസിനെ യിരെന്‍കി അനായാസം ഗോളാക്കി മാറ്റി ഘാനയ്ക്കു വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ചു



